Saturday, January 7, 2017

ജാമിഅഃ നൂരിയ്യഃ സമ്മേളനം സമാപനം ഇന്ന്

ഇസ്്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യം മൂല്യാധിഷ്ഠിത ജീവിത സംസ്ഥാപനമെന്ന്
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

 
വിദ്യാഭ്യാസത്തിനും പ്രബോധനത്തിനും നൂതന സാങ്കേതികവിദ്യകള്‍ യുവ പണ്ഡിതര്‍ ഉപയോഗപ്പെടുത്തണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

Image may contain: 2 people

രാഷ്ട്രാന്തരീയം

മുസ്‌ലിം തീവ്രത ഉയര്‍ത്തല്‍ അധികാരത്തില്‍ എത്താനുള്ള എളുപ്പ വഴിയായി ലോകം കാണുന്നു. പി. സുരേന്ദ്രന്‍

പെരിന്തല്‍മണ്ണ : ലോകത്ത് മുസ്‌ലിം തീവ്രത ഉണ്ടെന്ന് ഉയര്‍ത്തിക്കാണിക്കല്‍ അധികാരത്തില്‍ എത്താനുള്ള ഒരു എളുപ്പ വഴിയായി കാണുന്നുണ്ടെന്ന് പി. സുരേന്ദ്രന്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യ 54 ാം വാര്‍ഷിക സമ്മേളനത്തില്‍ ഭീതിപ്പെടുത്തുന്ന വംശീയ രാഷ്ട്രീയം എന്ന വിഷയത്തില്‍ നടന്ന രാഷ്ട്രാന്തരീയം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലും ഇന്ത്യയിലും ഇത്തരം ശക്തികളാണ് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയതെന്ന് ഉദാഹരണമായി കാണാനാകും. വംശീയ ഉപയോഗച്ചാണ് ഇവര്‍ അധികാരത്തിലെത്തിയത്. നീതിക്ക് വേണ്ടി ശബ്ദിക്കുന്നത് വരെ വംശീയമായി കാണുന്നു. മോഡി അധികാരത്തില്‍ എത്തുന്നതിന് ഹിറ്റ്‌ലറിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടതായി കാണാനാകും. ബി.ജെ.പി ഇത്തരം വംശീയത ഉപയോഗിച്ചാണ് അധികാരത്തിലെത്തിയത്. രഥ യാത്രയാണ് സഘ്പരിവാര്‍ ഇന്ത്യയില്‍ വംശീയത ഉയര്‍ത്തിയ ആദ്യത്തെ പ്രവര്‍ത്തി.
മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ലോക രാഷ്ട്രീയത്തില്‍ ഇസ്‌ലാമിനെതിരെയുള്ള ശത്രുത രോഗമായി മാറിയതായി അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ ബഹുജന മുന്നേറ്റമുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

     മാനവരാശി മാത്രമല്ല,പ്രകൃതി പ്രതിഭാസങ്ങളും നൈതികതക്കര്‍ഹമാണെന്നും ,ലോക വ്യാപകമായി വളര്‍ന്നുവരുന്ന തീവ്രവലതുപക്ഷം നിരപരാധികളെ വേട്ടയാടാന്‍ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ഇരകളാക്കുന്ന പ്രവണത വളരാന്‍ അനുവദിച്ചുകൂടെന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര്‍. ജാമിഅ നൂരിയ്യ സമ്മേളനത്തോടനുബന്ധിച്ചു ഭീതിപ്പെടുത്തുന്ന വംശീയ ഭീകരത എന്ന പ്രമേയത്തില്‍ നടന്ന രാഷ്ട്രാന്തരം സെഷനില്‍ അനുഗ്രഹ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഇസ്‌ലാം മനുഷ്യാവകാശങ്ങള്‍ മാനിക്കുന്ന മതമാണ്. മതത്തിന്റെ സല്‍പേരിനെ കളങ്കപ്പെടുത്തി, ഇസ്‌ലാമിക ദാര്‍ശനിക സംസ്ഥാപനത്തിനു പരിക്കുണ്ടാക്കാന്‍ ചില ലോക ശക്തികല്‍ നടത്തിയ നീക്കത്തിനു പ്രബുദ്ധ സമൂഹം ഇരകളാവരുത്. മതം മനുഷ്യനെ മാന്യവല്‍ക്കരിക്കുന്നതാണ്. എന്നാല്‍ ഇതര സമൂഹങ്ങളില്‍ തെറ്റി്ദ്ധാരണ വളര്‍ത്തുന്ന നീക്കങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. എല്ലാ വിശ്വാസികള്‍ക്കും, അവിശ്വാസികള്‍ക്കും ഒന്നിച്ചു വളരാനും ,ജീവിക്കാനുമുള്ള അവകാശമാണ് പ്രവാചകന്‍ സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പി. സുരേന്ദ്രന്‍, സത്താര്‍ പന്തല്ലൂര്‍, മുഹമ്മദ് അനീസ്, സിദ്ദീഖ് ഫൈസി വാളക്കുളം, ഡോ ഫൈസല്‍ ഹുദവി, ഡോ. ബശീര്‍ പനങ്ങാങ്ങര സംസാരിച്ചു.

ibrahim kunju

 

ആത്മീയതയുടെ തീരം തേടി പതിനായിരങ്ങളെത്തി മജ്‌ലിസുന്നൂര്‍ വാര്‍ഷിക സദസ്സ് ഉജ്വലമായി

majlisunnooor..

പെരിന്തല്‍മണ്ണ : ആത്മാവിന്റെ സംസ്‌കരണത്തിന് പൈതൃക പാതയെ നേഞ്ചേറ്റി ജാമിഅ നൂരിയ്യ കാമ്പസില്‍ ജനസാഗരം ഒരുമിച്ചുകൂടി. വിശ്വാസികളില്‍ ഉന്നതരെന്ന പദവി അലങ്കരിക്കുന്ന അസ്വ്ഹാബുല്‍ ബദ്‌റിന്റെ നാമങ്ങളും ഖുര്‍ആന്‍ പാരായണവും നടത്തി നാഥനിലേക്ക് കരങ്ങളുയര്‍ത്തി പ്രാര്‍ഥന നിര്‍വഹിച്ചപ്പോള്‍ വിശ്വാസികളുടെ ഹൃദയങ്ങള്‍ കുളിരണിഞ്ഞു. ജാമിഅ നൂരിയ്യ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മജ്‌ലിസുന്നൂര്‍ സദസ്സിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ പ്രസംഗം നിര്‍വ്വഹിച്ചു.

അല്‍ മുനീര്‍ സമ്മേളന സുവനീര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍മ്മാണ്‍ മുഹമ്മദലിക്ക് നല്‍കി പ്രകാശനം ചെയ്തു. അന്നൂര്‍ അറബിക് മാസിക അന്‍വര്‍ ഫൈസി തിരൂര്‍ക്കാട് ഏറ്റുവാങ്ങി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്‌ബോധനം നടത്തി.
വൈകുന്നേരം 4ന് പണ്ഡിത ദര്‍സ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ആമുഖ പ്രസംഗം നടത്തി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിച്ചു.
ഇന്ന് വൈകിട്ട് 4.30ന് രാഷ്ട്രാന്തരീയം സെഷന്‍ കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കര്‍, ശാഫി പറമ്പില്‍ എം.എല്‍.എ, സി.പി സൈതലവി, പി. സുരേന്ദ്രന്‍, സത്താര്‍ പന്തല്ലൂര്‍, മുഹമ്മദ് അനീസ്, സിദ്ദീഖ് ഫൈസി വാളക്കുളം, മുജീബ് ഫൈസി പൂലോട് പ്രസംഗിക്കും.

6.30ന് സ്വഹാബ സെഷനില്‍ കോഴിക്കോട് വലിയ ഖാളി അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. കര്‍ണ്ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് മുഖ്യാതിഥിയാവും. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, സി. ഹംസ സാഹിബ് വിഷയമവതരിപ്പിക്കും. അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി സമപന പ്രസംഗം നടത്തും.

Friday, January 6, 2017

ഇൻറ്റർ നാഷണൽ മുഷാഅറ മത്സരം ഇന്ന്

ഇൻറ്റർ നാഷണൽ #മുഷാഅറ_മത്സരം ഇന്ന് 
33 ടീമുകൾ മാറ്റുരക്കുന്നൂ..... 
ഏവർക്കും ഹൃദ്യമായ സ്വാഗതം......

Image may contain: text

AL MUNEER MAGAZINE

Image may contain: text

Thursday, January 5, 2017

ജാമിഅഃ സമ്മേളന അലുംനി മീറ്റ് ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു

Image may contain: 1 person, text

ജാമിഅഃ സമ്മേളന അലുംനി മീറ്റ് ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു
വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി അദ്ധ്യക്ഷത വഹിച്ചു.കര്‍മ്മശാസ്ത്രം:സമീപനവും മുന്‍ഗണനാ ക്രമവും എന്ന വിഷയത്തില്‍ ഉസ്താദ് ഹംസ ഉസൈി അല്‍ ഹൈത്തമി,അലവി ഫൈസി കൂളപ്പറമ്പ് അബദുറഹാമാന്‍ ഫൈസി പാതിരമണ്ണ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.

Wednesday, January 4, 2017

മജ്‌ലിസ്സുന്നൂര്‍ ആത്മീയസദസ്സിന്റെ അഞ്ചാം വാര്‍ഷികം സംഗമം ഇന്ന്

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം കേരളത്തിലകത്തുംപുറത്തുമായിഅയ്യായിരത്തിലധികം കേന്ദ്രങ്ങളില്‍ നടന്ന് വരുന്ന മജ്‌ലിസ്സുന്നൂര്‍ ആത്മീയസദസ്സിന്റെ അഞ്ചാം വാര്‍ഷികം സംഗമം ഇന്ന് ഫൈസാബാദില്‍ 

No automatic alt text available.