മുസ്‌ലിം തീവ്രത ഉയര്‍ത്തല്‍ അധികാരത്തില്‍ എത്താനുള്ള എളുപ്പ വഴിയായി ലോകം കാണുന്നു. പി. സുരേന്ദ്രന്‍
പെരിന്തല്‍മണ്ണ : ലോകത്ത് മുസ്‌ലിം തീവ്രത ഉണ്ടെന്ന് ഉയര്‍ത്തിക്കാണിക്കല്‍
അധികാരത്തില്‍ എത്താനുള്ള ഒരു എളുപ്പ വഴിയായി കാണുന്നുണ്ടെന്ന് പി.
സുരേന്ദ്രന്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യ 54 ാം വാര്‍ഷിക സമ്മേളനത്തില്‍
ഭീതിപ്പെടുത്തുന്ന വംശീയ രാഷ്ട്രീയം എന്ന വിഷയത്തില്‍ നടന്ന
രാഷ്ട്രാന്തരീയം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലും
ഇന്ത്യയിലും ഇത്തരം ശക്തികളാണ് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയതെന്ന്
ഉദാഹരണമായി കാണാനാകും. വംശീയ ഉപയോഗച്ചാണ് ഇവര്‍ അധികാരത്തിലെത്തിയത്.
നീതിക്ക് വേണ്ടി ശബ്ദിക്കുന്നത് വരെ വംശീയമായി കാണുന്നു. മോഡി
അധികാരത്തില്‍ എത്തുന്നതിന് ഹിറ്റ്‌ലറിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടതായി
കാണാനാകും. ബി.ജെ.പി ഇത്തരം വംശീയത ഉപയോഗിച്ചാണ് അധികാരത്തിലെത്തിയത്. രഥ
യാത്രയാണ് സഘ്പരിവാര്‍ ഇന്ത്യയില്‍ വംശീയത ഉയര്‍ത്തിയ ആദ്യത്തെ
പ്രവര്‍ത്തി.
മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ലോക രാഷ്ട്രീയത്തില്‍ ഇസ്‌ലാമിനെതിരെയുള്ള ശത്രുത രോഗമായി മാറിയതായി അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ ബഹുജന മുന്നേറ്റമുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ലോക രാഷ്ട്രീയത്തില്‍ ഇസ്‌ലാമിനെതിരെയുള്ള ശത്രുത രോഗമായി മാറിയതായി അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ ബഹുജന മുന്നേറ്റമുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനവരാശി മാത്രമല്ല,പ്രകൃതി പ്രതിഭാസങ്ങളും നൈതികതക്കര്‍ഹമാണെന്നും ,ലോക
വ്യാപകമായി വളര്‍ന്നുവരുന്ന തീവ്രവലതുപക്ഷം നിരപരാധികളെ വേട്ടയാടാന്‍
വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ഇരകളാക്കുന്ന പ്രവണത വളരാന്‍
അനുവദിച്ചുകൂടെന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര്‍.
ജാമിഅ നൂരിയ്യ സമ്മേളനത്തോടനുബന്ധിച്ചു ഭീതിപ്പെടുത്തുന്ന വംശീയ ഭീകരത എന്ന
പ്രമേയത്തില്‍ നടന്ന രാഷ്ട്രാന്തരം സെഷനില്‍ അനുഗ്രഹ സന്ദേശം
നല്‍കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഇസ്‌ലാം മനുഷ്യാവകാശങ്ങള്‍ മാനിക്കുന്ന
മതമാണ്. മതത്തിന്റെ സല്‍പേരിനെ കളങ്കപ്പെടുത്തി, ഇസ്‌ലാമിക ദാര്‍ശനിക
സംസ്ഥാപനത്തിനു പരിക്കുണ്ടാക്കാന്‍ ചില ലോക ശക്തികല്‍ നടത്തിയ നീക്കത്തിനു
പ്രബുദ്ധ സമൂഹം ഇരകളാവരുത്. മതം മനുഷ്യനെ മാന്യവല്‍ക്കരിക്കുന്നതാണ്.
എന്നാല്‍ ഇതര സമൂഹങ്ങളില്‍ തെറ്റി്ദ്ധാരണ വളര്‍ത്തുന്ന നീക്കങ്ങള്‍
ഉണ്ടാവാന്‍ പാടില്ല. എല്ലാ വിശ്വാസികള്‍ക്കും, അവിശ്വാസികള്‍ക്കും
ഒന്നിച്ചു വളരാനും ,ജീവിക്കാനുമുള്ള അവകാശമാണ് പ്രവാചകന്‍ സ്ഥാപിച്ചതെന്നും
അദ്ദേഹം പറഞ്ഞു. പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പി.
സുരേന്ദ്രന്‍, സത്താര്‍ പന്തല്ലൂര്‍, മുഹമ്മദ് അനീസ്, സിദ്ദീഖ് ഫൈസി
വാളക്കുളം, ഡോ ഫൈസല്‍ ഹുദവി, ഡോ. ബശീര്‍ പനങ്ങാങ്ങര സംസാരിച്ചു.
No comments:
Post a Comment